ആലുവ: റോഡും കാനകളും വൃക്തിയാക്കി കീഴ്മാട് കുന്നുംപുറം കൂട്ടായ്മ. മാസങ്ങളായി തകർന്നു കിടക്കുന്ന കീഴ്മാട് സർകുലർ റോഡിലെ കുഴികളടച്ചും അടഞ്ഞുകിടക്കുന്ന ഓടകൾ സ്ലാബ് മാറ്റി വൃത്തയാക്കിയുമാണ് സേവന പ്രവർത്തനം നടത്തിയത്.
റോഡ് തകർച്ചമൂലം കഴിഞ്ഞദിവസം ഇരുചക്ര വാഹനയാത്രക്കാരിയായ യുവതി അപകടത്തിൽപ്പെട്ടിരുന്നു. വാഹനത്തിൽ നിന്ന് വീണു പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സതേടേണ്ട സാഹചര്യമുണ്ടായി. അധികൃതരുടെ അനാസ്ഥമൂലം ഇനിയൊരാൾക്കും ഈ ഗതി വരുത്തരുതെന്നുള്ള നിശ്ചയദാർഢ്യമാണ് ഈ സേവനത്തിന് പ്രേരണയെന്ന് സംഘാടകരിലൊരാളായ ഷഹബാസ് കുന്നുംപുറം പറഞ്ഞു. പൂർണ പിന്തുണയുമായി വാർഡ് അംഗം അബു മുളങ്കുഴിയും എത്തിയിരുന്നു.