pipe-potti-
മൂത്തകുന്നം - മാല്യങ്കര റോഡിൽ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിലൂടെ ഏറെ പണിപ്പെട്ട് യാത്രചെയ്യുന്ന സ്കൂട്ടർ യാത്രക്കാരൻ

പറവൂർ : മൂത്തകുന്നം - മാല്യങ്കര റോഡിൽ വിവിധയിടങ്ങളിൽ കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ആയിക്കണക്കിന് ലിറ്റർ വെള്ളം പാഴാവുന്നത് ആവശ്യത്തിന് വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്ന തീരദേശ മേഖലയായ കൊട്ടുവള്ളിക്കാട്, മാല്യങ്കര പ്രദേശത്താണ്. മൂത്തകുന്നം ചാത്തൻ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്താണ് പൈപ്പ് പൊട്ടി റോഡിൽ കുഴി രൂപപ്പെട്ടിട്ടുള്ളത്. ഓരോ ദിവസവും കുഴി വലുതായി റോഡ് പൊളിയുകയാണ്. മാല്യങ്കര കോളേജിനു മുന്നിലും പൈപ്പ് പൊട്ടിയിട്ടുണ്ട്. ചോർച്ച പരിഹരിച്ചില്ലെങ്കിൽ ഇവിടെയും റോഡിൽ കുഴിരൂപപ്പെടുകയും റോഡ് തകരാനും ഇടയുണ്ട്.