പറവൂർ : മുറവൻതുരുത്ത് ശ്രീനാഗയക്ഷിയമ്മൻകാവിൽ മഹോത്സവം ഇന്ന് നടക്കും. പുലർച്ചെ അഞ്ചിന് നിർമ്മാല്യ ദർശനം തുടർന്ന അഭിഷേകം, ഗണപതിഹവനം, എട്ടിന് പഞ്ചവിംശതി കലശപൂജ, പത്തിന് പഞ്ചവിംശതി കലശാഭിഷേകം തുടർന്ന് വിശേഷാൽ ആയില്യംപൂജ, ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് നിറമാല, ദീപക്കാഴ്ച, എട്ടിന് സർപ്പബലി, പുള്ളവൻപാട്ട്, സർപ്പബലി ദർശനം, തിരിസമർപ്പണത്തിനു ശേഷം മംഗളാരതിയും പ്രസാദ വിതരണവും.