കോലഞ്ചേരി: ദേശീയ മഹിളാ കിസാൻ ശാക്തീകരണ പദ്ധതിയിൽപെടുത്തി നടപ്പാക്കിയ യന്ത്റവത്കൃത മാതൃകാ നെൽകൃഷി വിളവെടുത്തു. മഴുവന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സതി രാജൻ അദ്ധ്യക്ഷയായിരുന്നു. ധന്യ ജയശേഖർ, ടെസി ഷാജു, അച്ചാമ്മ ഏലിയാസ്, മുണ്ടക്കൽ രാധാകൃഷ്ണൻ, രാമകൃഷ്ണൻ പുളിക്കകുടി, ഗീത വിജയൻ എന്നിവർ സംസാരിച്ചു.