നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നോർത്ത് കുത്തിയതോട് യൂണിറ്റ് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷത വഹിച്ചു. അംഗത്വ കാർഡുകൾ ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് വിതരണം ചെയ്തു. ഭാരവാഹികളായി ടി.ടി. ജോയ്, അൽഫോൻസ ജോസഫ് (രക്ഷാധികാരികൾ ), വി.ഡി. പ്രഭാകരൻ (പ്രസിഡന്റ്), ആർ. അനിൽ (ജനറൽ സെക്രട്ടറി), സിബി ജോസഫ് (ട്രഷറർ) എന്നിവരെയും വനിതാവിംഗ് ഭാരവാഹികളായി ജിന്നി പ്രിൻസ് (പ്രസിഡന്റ്), വിനീത മാർട്ടിൻ (സെക്രട്ടറി), ജോയ്‌സി ബിന്റോ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.