പറവൂർ : ചേന്ദമംഗലം അങ്കാളിയമ്മൻ ക്ഷേത്രത്തിൽ സർപ്പബലിയും വിശേഷാൽ നൂറും പാലും ഇന്ന് നടക്കും. രാവിലെ ഏഴിന് മഹാഗണപതിഹോമം, എട്ടിന് നാഗങ്ങൾക്ക് വിശേഷാൽപൂജ, പത്തിന് കലശാഭിഷേവും വിശേഷാൽ നൂറുംപാലും, വൈകിട്ട് ദീപക്കാഴ്ച തുടർന്ന് സർപ്പബലി, അത്താഴപൂജ, അന്നദാനം.