വൈപ്പിൻ : മഴക്കാല ദുരിതത്തിൽ അകപ്പെട്ട് ബുദ്ധിമുട്ട് അനുഭവിച്ച് ക്യാമ്പുകളിൽ കഴിയുന്നവർക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിന് വൈപ്പിനിലേക്ക് പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന് എസ് ശർമ്മ എം എൽ എ ആവശ്യപ്പെട്ടു. ഒറ്റരാത്രിയും പകലും നീണ്ടുനിന്ന മഴ വന്നപ്പോഴേ വെള്ളക്കെട്ടിൽ അകപ്പെട്ട പ്രദേശങ്ങളിലെ താമസക്കാർക്കായി ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതിന് വിദഗ്ദ്ധസംഘത്തെ നിയോഗിക്കണം . ഇല്ലെങ്കിൽ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്കും തിരിച്ചും താമസം മാറ്റേണ്ടിവരുന്നതുമൂലം ജനങ്ങൾ സ്ഥിരമായി ദുരിതം അനുഭവിക്കേണ്ട സാഹചര്യം ഇനിയുമുണ്ടാകും.