socialissu
ബിനു കുടുംബസഹായ നിധിയിലേയ്ക്ക് പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് സ്വരൂപിച്ച ധനസഹായം ഇമാം അഷ്‌റഫ് അഷറഫി പന്താവൂർ ബിനു കുടംുബ സഹായ സമിതി ചെയർമാൻ പായിപ്ര കൃഷ്ണനും, ട്രഷറർ ഇ.എ.ഹരിദാസിനും കൈമാറുന്നു.

മൂവാറ്റുപുഴ: തടിപ്പണിക്കിടെ അപകടത്തിൽമരിച്ച പേഴയ്ക്കാപ്പിള്ളി പുന്നോപ്പടി കൂരിക്കാവ് പൂച്ചകണ്ടത്തിൽ ബിനുവിന്റെ നിർദ്ധന കുടുംബത്തിന് സഹായ ഹസ്തവുമായി പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ്. പള്ളിയിൽ നിന്നും സ്വരൂപിച്ച 26000 രൂപ ജുമാ മസ്ജിദ് ഇമാം അഷ്‌റഫ് അഷറഫി പന്താവൂർ ബിനു കുടുബ സഹായ സമിതി ചെയർമാൻ പായിപ്ര കൃഷ്ണനും, ട്രഷറർ ഇ.എ.ഹരിദാസിനും കൈമാറി. ചടങ്ങിൽ മസ്ജിദ് പ്രസിഡന്റ് സൈതുകുഞ്ഞു പുതുശ്ശേരി, സെക്രട്ടറി സലീം കുന്നപ്പിള്ളി, ട്രഷറർ നാസർ പുതിയേടത്ത്, കമ്മിറ്റി അംഗങ്ങളായ ജലാൽ ചെളിക്കണ്ടം, ബാബു മലപ്പാൻസ്, അലി ചെളിക്കണ്ടം, സുബൈർ കുരുട്ടുകാവിൽ, കെ.എം.മൂസ എന്നിവർ പങ്കെടുത്തു.