മൂവാറ്റുപുഴ: ടൗൺ വികസനത്തിന്റെ ഭാഗമായിട്ടുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിന് റവന്യൂ, പൊതുമരാമത്ത്, കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നസംയുക്ത സ്ഥല പരിശോധന പൂർത്തിയായി. വെള്ളൂർകുന്നം മുതൽ പി.ഒ ജംഗ്ഷൻ വരെയുള്ള സ്ഥലങ്ങളാണ് സംഘം പരിശോധിച്ചത്. മൂവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിന് സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചിട്ടുള്ള കാക്കനാട് ലാൻഡ് അക്വിസിഷൻ(എൽ.എ)തഹസീൽദാർ സുനിൽ മാത്യു , എൽ.എ ഡെപ്യൂട്ടി തഹസീൽദാർ കെ.മനോജ്, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ സി.എം.സത്യൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ ഷറഫുദ്ദീൻ, കെ.എസ്.റ്റി.പി.അസിസ്റ്റന്റ് എൻജിനീയർ ജൂഡിറ്റ് മേരി മാത്യു, സർവേയർമാരായ സി.എൻ.ഋഷികേശൻ, എം.എസ്.ഷാജി ജോൺ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് സംയുക്ത സ്ഥലപരിശോധന നടത്തിയത്. ടൗൺവികസനത്തിന്റെയും രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എൽദോ എബ്രഹാം എം.എൽ.എ, .ജില്ലാകളക്ടർ എസ്.സുഹാസ് എന്നിവരുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ അവലോക യോഗം ചേർന്നിരുന്നു. റിപ്പോർട്ട് പരിസ്ഥിതി ആഘാത പഠനത്തിനായി സമർപ്പിക്കും.
ടൗൺ വികസനത്തിന്റെ ഭാഗമായി ഇനി ഏറ്റെടുക്കാനുള്ളത്
53 പേരുടെ സ്ഥലം
ഭൂമി ഏറ്റെടുക്കൽ
.പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ലഭിച്ചാൽഉടൻ