കൂത്താട്ടുകുളം:ബാപ്പുജി സി.ബി.എസ്.സി സ്കൂളിൽ കെ.എം മത്തായി മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വ്യാഴാഴ്ച തുടങ്ങും.രാവിലെ 8ന് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ റോയി എബ്രാഹം ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.വൈകിട്ട് നടക്കുന്ന ചടങ്ങിൽ ബോബി ചെമ്മണ്ണൂർ മുഖ്യാഥിതിഥി​യാകും.