കിഴക്കമ്പലം: കുന്നത്തുനാട് കൃഷിഭവനിൽ ഫലവൃക്ഷതൈ, ടിഷ്യൂ കൾച്ചർ വാഴത്തൈ എന്നിവയുടെ വിതരണം തുടങ്ങുന്നു. പദ്ധതികളുടെ ഗുണഭോക്തൃ ലിസ്​റ്റിൽ പേരുള്ള കർഷകർ നവംബർ എട്ടിനകം അപേക്ഷ, സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ 2019-20 വർഷത്തെ കരം തീർത്ത രസീതിന്റെ ശരിപ്പകർപ്പ് എന്നിവ കൃഷിഭവനിൽ നൽകി പേര് രജിസ്​റ്റർ ചെയ്യണം.