മൂവാറ്റുപുഴ:കാശ്മീരിൽ 1992 ൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽവീരമൃത്യുവരിച്ച ക്യാപ്ടൻ സി.യു. ഏലിയാസിനെ നാട് അനുസ്മരിച്ചു. ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഈസ്റ്റ് മാറാടി ചാക്കശേരിൽ പരേതനായ ഉലഹന്നാന്റെയും ഏലിയാമ്മയുടെയും മകനുമാണ് ക്യാപ്ടൻ സി.യു ഏലിയാസ് . സ്കൂളിൽ നടന്ന അനുസ്മരണയോഗം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.യു ബേബി, ബി.എസ്.എഫ് ഉദ്യോഗസ്ഥരായ മുരളീധരൻ, മനോജൻ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ പി.ടി., സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, എം.എൻ മുരളി, സ്കൂൾ വികസന സമിതി ചെയർമാൻടി.വി അവിരാച്ചൻ, സീനിയർ അസിസ്റ്റന്റ് ശോഭന എം എം, മദർ പി.ടി.എ പ്രസിഡന്റ് സിനിജ സനൽ, സി.യു അവിരാച്ചൻ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, ടി.കെ രാമൻ, വിജയൻ, ഷീബ എം.ഐ, അരുൺ കുമാർ, ബാബു പി. യു തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.