പറവൂർ : നഗരത്തിലെ മുനിസിപ്പൽ ജംഗ്ഷനിലുള്ള രണ്ട് കടകളിൽ മോഷണം. ടി.ഇ. സുധീറിന്റെ നേഹ മൊബൈൽസ്, എം.ടി. ബിനുവിന്റെ ക്ളാസിൽ ഫുട്‌വെയർ എന്നീ കടകളിലാണ് ഇന്നലെ രാത്രിയിലാണ് ഷട്ടറുകൾ പൊളിച്ചുള്ള മോഷണം നടന്നത്. മൊബൈയിൽ ഷോപ്പിൽനിന്നും പവർ ബാങ്ക്, നന്നാക്കാൻ കൊണ്ടുവന്ന ഫോണുകളും ഫുട്‌വെയർ കടയിൽനിന്ന് ചെരിപ്പുകളും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.