കൊച്ചി: കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ മുങ്ങിയ കൊച്ചിനിവാസികളോട് ആരോഗ്യത്തിൽ കരുതൽ പാലിക്കണമെന്ന ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്. എലിപ്പനിയെ കരുതിയിരിക്കണമെന്നാണ് നിർദ്ദേശം. മലിനജലവുമായി സമ്പർക്കമുണ്ടായവരെല്ലാം സൂക്ഷിക്കണം. സംശയം തോന്നിയാലുടൻ സർക്കാരാശുപത്രികളെ സമീപിക്കണം.
രോഗാണു വാഹകരായ എലി, അണ്ണാൻ, മരപ്പട്ടി, പൂച്ച, പട്ടി തുടങ്ങിയ ജീവികളുടെ മൂത്രം കലർന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിൽ കൂടിയാണ് എലിപ്പനി പകരുന്നത്.
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന പനി
തലവേദന
പേശിവേദന
സന്ധിവേദന
മൂത്രത്തിന് കടുത്ത മഞ്ഞനിറം
ഓക്കാനം, ഛർദി
വയറിളക്കം
കണ്ണിൽ ചുവപ്പ് നിറം
പ്രതിരോധിക്കാം എലിപ്പനിയെ
മലിനജലവുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ ഡോക്ടറുടെയോ ആരോഗ്യപ്രവർത്തകരുടെയോ നിർദേശപ്രകാരം രോഗപ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിൻ ഗുളികകൾ കഴിക്കേണ്ടതാണ്.