കൊച്ചി: കനത്ത മഴയെ തുടർന്ന് തുറന്ന 12 ദുരിതാശ്വാസ ക്യാമ്പുകളിൽ മൂന്നെണ്ണം പിരിച്ചുവിട്ടു. തോപ്പുംപടി, ഇടപ്പള്ളി സൗത്ത് എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് പിരിച്ചുവിട്ടത്. കൊച്ചി താലൂക്കിൽ മേരി മാതാ കോളേജ്,
ദേവി വിലാസം എൽ.പി.എസ്, എടവനക്കാട് ഗവൺമെന്റ് യു.പി സ്കൂൾ, കണയന്നൂർ താലൂക്കിൽ ഗവ. എച്ച്.എസ്.എസ് പനമ്പിള്ളിനഗർ, സെന്റ് റീത്താസ് എച്ച്.എസ്.എസ് പൊന്നുരുന്നി, കമ്മ്യൂണിറ്റി ഹാൾ ശാന്തിപുരം, സി.സി.പി.എൽ.എം തേവര, ഗവ. എച്ച്.എസ് ഇടപ്പള്ളി, ഉദയനഗർ എസ്.ഡി കോൺവെന്റ് ഗാന്ധിനഗർ, എന്നിവിടങ്ങളിലാണ് ദുരിതാശ്വാസക്യാമ്പുകൾ തുറന്നിരിക്കുന്നത്. 9 ക്യാമ്പുകളിലായി 2257 പേരുണ്ട്. 875 പുരുഷന്മാരും 1048 സ്ത്രീകളും 334 കുട്ടികളുമാണ് ക്യാമ്പിലുള്ളത്.