കൂത്താട്ടുകുളം : കുഴിക്കാട്ടുകുന്ന് - മണ്ണത്തൂർ പൊതുമരാമത്ത് റോഡിന്റെ നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിരുമാറാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസിലേക്ക് വ്യാഴാഴ്ച ബഹുജന മാർച്ച് നടത്തും.ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുവാൻ സമ്മേളനം തീരുമാനിച്ചു. അഭിമന്യു നഗറിൽ ചേർന്ന സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡൻറ് കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എൽദോ ജോയ് അദ്ധ്യക്ഷനായിരുന്നു.