കൊച്ചി: കൊച്ചി ജലസമാധി അടയാതിരിക്കണമെങ്കിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള ശാസ്ത്രിയപഠനവും പ്രായോഗിക നടപടിയും അനിവാര്യമാണെന്ന് സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ.മണിശങ്കർ പറഞ്ഞു.എത്ര ജനവിരുദ്ധ കാര്യങ്ങൾ ചെയ്താലും എറണാകുളത്തെ ജനങ്ങൾ തങ്ങളെ തന്നെ ജയിപ്പിക്കുമെന്ന് പറഞ്ഞ് നഗരവാസികളെ വെല്ലുവിളിക്കുന്ന കൊച്ചി ഭരണനേതൃത്വത്തോട് പറഞ്ഞിട്ട് പ്രയോജനമില്ലാത്തതിനാൽ ജില്ല മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് കളക്ടർ ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.