കൊച്ചി: പൊതുമേഖല ബാങ്ക് ലയനം ഉപേക്ഷിക്കുക, കിട്ടാക്കടം തിരിച്ചു പിടിക്കാൻ ക്രിയാത്മക നടപടികൾ എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ബി.ഇ.എ - ബെഫി എന്നീ സംഘടനകൾ സംയുക്തമായി നടത്തിയ ദേശീയ ബാങ്ക് പണിമുടക്ക് ജില്ലയിൽ പൂർണ്ണം. പണിമുടക്കിയ ബാങ്ക് ജീവനക്കാർ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, എറണാകുളം ശാഖയ്ക്ക് മുന്നിൽ ധർണ്ണ നടത്തി. യുവാക്കളുടെ ജോലി സാധ്യത കുറയ്ക്കുന്ന ജനദ്രോഹകരമായ ബാങ്ക് ലയനങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാവണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് ഡി.വൈ.എഫ്.ഐ പ്രസിഡന്റ് ബി. സതീഷ് പറഞ്ഞു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് വി.പി ജോർജ്ജ്, എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ജോൺ ലൂക്കോസ്, ജി.ഐ.ഇ.എ പ്രസിഡന്റ് പി.ആർ ശശി, ബെഫ് ദേശീയ പ്രസിഡന്റ് സി.ജെ നന്ദകുമാർ, ജില്ലാ ഭാരവാഹികളായ പി.ആർ സുരേഷ്, പി.രാജൻ, കെ.എസ് രമ എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ മാത്യു ജോർജ്ജ്, പി.എം അംബുജം, പി. ജയപ്രകാശ്, ഗോകുൽദാസ് എന്നിവർ നേതൃത്വം നൽകി.