കൊച്ചി: ഗസൽ സംഗീത ലോകത്തെ മലയാളി സാന്നിദ്ധ്യമായ സതീഷ് കുമാറിന്റെ 'ഗസൽ സന്ധ്യ' നാളെ (വെള്ളി) വൈകിട്ട് 6.30ന് എറണാകുളം ടി.ഡി.എം ഹാളിൽ നടക്കും. ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹരികൃഷ്ണ മൂർത്തി (തബല), ജയപ്രകാശ് (ഹാർമോണിയം), ജർസൺ ആന്റണി (ഗിത്താർ), ഹെറാൾഡ് ആന്റണി (വയലിൻ) എന്നിവരാണ് ഓർക്കസ്ട്ര ഒരുക്കുന്നത്. പ്രവേശനം സൗജന്യമാണ്.