കൊച്ചി: കേരള ഫൈൻ ആർട്സ് സൊസൈറ്റിയുടെ 62ാമത് വാർഷിക പൊതുയോഗം ഫൈൻ ആർട്സ് ഹാളിൽ പ്രസിഡന്റ് പി.എസ് സുകുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ 2019-20 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.എസ് സുകുമാരൻ (പ്രസിഡന്റ്), കാമാക്ഷി ബാലകൃഷ്ണ, എ.കെ നായർ, ഗോപിനാഥ് ഗോവിന്ദ റാവു (വൈസ് പ്രസിഡന്റ്), ടി.പി രമേശ് (സെക്രട്ടറി), കെ.എസ് പ്രകാശ് (ജോയിന്റ് സെക്രട്ടറി), പി.എം വീരമണി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.