കൊച്ചി: എംപ്ളോയ്മെന്റ് എക്‌സ്ചേഞ്ച് വഴിയുള്ള നിയമനങ്ങളിൽ മുസ്ളീം സംവരണം പാലിക്കണമെന്ന് കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ എറണാകുളം ജില്ലാ പ്രവർത്തക കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. 26ന് എറണാകുളത്ത് നടക്കുന്ന ജമാ അത്ത് കൗൺസിൽ സംസ്ഥാന നേതൃ സംഗമം വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ സംസ്ഥാന പ്രസി‌ഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മാള എ.എ അഷഫഫ്, വർക്കിംഗ് പ്രസിഡന്റ് എ.എം ഹാരിസ്, പി. സെയ്യദലി, അഡ്വ.ഷാനവാസ് കാട്ടകത്ത്, ആറ്റകോയ തങ്ങൾ, എൻ.ഇ അബ്ദുൽ സലാം, അബ്ദുൽ കരീം ചെക്ക, സുന്നാജാൻ, പി.എം നജീബ്, വി.എസ് അഷറഫ്, മാറമ്പള്ളി ഷംസുദ്ദീൻ, എം.എം ജലീൽ എന്നിവർ സംസാരിച്ചു.