പെരുമ്പാവൂർ: 857 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശാരദാ പുഷ്പാഞ്ജലി സ്വാമിനി വിഷ്ണുപ്രിയ ഉദ്ഘാടനം ചെയ്തു. ശാഖാ ഹാളിൽ നടന്ന ചടങ്ങിന് കെ. മോഹനൻ നേതൃത്വം നൽകി. ശാഖാ പ്രസിഡന്റ് ടി.കെ. ബാബു, സി.കെ. സുരേഷ് ബാബു എന്നിവരെക്കൂടാതെ നിരവധി കുട്ടികളും പങ്കെടുത്തു.