കൊച്ചി: കേരള ജല അതോറിട്ടി വാട്ടർ സപ്ളൈ സബ് ഡിവിഷൻ തൃപ്പൂണിത്തുറയുടെ പരിധിയിൽ വരുന്ന തൃപ്പൂണിത്തുറ, തിരുവാങ്കുളം സോൺ, മരട് എന്നീ മുനിസിപ്പാലികളിലെയും കുമ്പളം, ഉദയംപേരൂർ, ചോറ്റാനിക്കര എന്നീ പഞ്ചായത്തുകളിലെയും വെള്ളക്കര കുടിശിക അടയ്ക്കാത്തവരുടെ വാട്ടർ കണക്ഷൻ വിച്ഛേദിച്ച് ജപ്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇനിയും കുടിശിക അടയ്ക്കാത്തവർ എത്രയും വേഗം കുടിശിക അടച്ചുതീർത്ത് ജപ്തി നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് വാട്ടർ അതോട്ടി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. കണക്ഷൻ ലഭിച്ചിട്ടും ഇതുവരെയും ബില്ലുകൾ ലഭിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾ തൃപ്പൂണിത്തുറ വാട്ടർ അതോറിട്ടി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. പ്രവർത്തനരഹിതമായ മീറ്ററുകൾ ഉള്ളവർ അടിയന്തരമായി ഓഫീസിൽ ഹാജരായി പുതിയ മീറ്ററുകൾ മാറ്റി സ്ഥാപിക്കേണ്ടതാണ്.