munambam
വയോധികരായ രോഗികളെ ബുദ്ധിമുട്ടിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് മുനമ്പം ഗവ. ആശുപത്രിക്കു മുന്നിൽ ജനകീയസമിതി കുത്തിയിരിപ്പു ഉപവാസം നടത്തുന്നു.

# വയോധികരെ നെട്ടോട്ടമോടിക്കുന്നതിൽ പ്രതിഷേധം

വൈപ്പിൻ: മുനമ്പം ഗവ. ആശുപത്രിയിൽ ജീവിതശൈലീരോഗങ്ങളുമായെത്തുന്ന വയോധികരെ നെട്ടോട്ടമോടിക്കുന്ന ആശുപത്രി അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ആശുപത്രി വികസന ജനകീയസമിതി ചെയർമാൻ വി.എക്‌സ്.ബെനഡിക്ട് ആശുപത്രിക്കുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. രോഗികൾ തങ്ങളുടെ വാർഡിലുള്ള സബ് സെന്ററുകളിൽ പോയി പരിശോധന നടത്തി വന്നാലേ ആശുപത്രിയിൽ ചികിത്സ നേടാനാകൂ എന്ന പരിഷ്‌കാരമാണ് രോഗികൾക്ക് ബുദ്ധിമുട്ടായിരിക്കുന്നത്. ജനങ്ങൾക്ക് ചികിത്സാരംഗത്ത് ഏറെ ഗുണം ചെയ്യുന്ന ഈ ആശുപത്രിയെ ഇല്ലായ്മ ചെയ്യുന്ന നടപടിയുടെ തുടക്കമാണ് ഇതെന്ന് സമരക്കാർ ആരോപിച്ചു. ആശുപത്രിയിൽ വരുത്തിയ അനാവശ്യ പരിഷ്‌കാരങ്ങൾ മൂലം ജനങ്ങൾ അനു'വിക്കുന്ന ബുദ്ധിമുട്ടുകൾ ക്ക് പരിഹാരം കാണാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ രോഗികളുമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചു. യോഗം കെ.കെ.അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മണിയപ്പൻ കണ്ണങ്ങനാട്ട്, സുരേഷ് ബാബു, ജോൺ ഭക്തൻ, എ.ആർ.സുകു, ബിനു കുരിശ്ശിങ്കൽ, കെ.ബി.വേണു എന്നിവർ പ്രസംഗിച്ചു.