വൈപ്പിൻ. കാശ്മീരിൽ നടക്കുന്ന നാഷണൽ സ്‌കൂൾ അണ്ടർ 17 വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിലേക്ക് അമിത്രജിത്തിനെ തിരഞ്ഞെടുത്തു . പറവൂർ വാവക്കാട് കോളം വീട്ടിൽ സുനിൽ കുമാറിന്റെയും ( സിവിൽ പൊലീസ് ഓഫീസർ കോസ്റ്റൽ പൊലീസ് ഫോർട്ട് കൊച്ചി) പ്രിയയുടെയും ( അദ്ധ്യാപിക ഗവ. എൽ.പി. സ്‌കൂൾ വാവക്കാട്) മകനാണ്. കോട്ടയം ഗിരദീപം ബഥനി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് അമിത്രജിത്ത്.