വൈപ്പിൻ: ചെറായി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി ഭരണം സംബന്ധിച്ച് യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ നൽകിയ ഹർജി വീണ്ടും തള്ളി. പള്ളി ഭരണത്തിനുള്ള അവകാശം സുപ്രീംകോടതി വിധിപ്രകാരം ഓർത്തഡോക്‌സ് വിഭാഗത്തിനാണെന്ന് അഡീഷണൽ ജില്ലാ കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെ യാക്കോബായ വിഭാഗം നൽകിയ അപ്പീൽ ഹർജിയാണ് നിരസിച്ചത്. ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളി തർക്കത്തിൽ സുപ്രീംകോടതിയും ഇതേ കോടതിയും പുറപ്പെടുവിച്ചിട്ടുളള വിധികൾക്കെതിരാണ് ഇപ്പോഴത്തെ ഹർജി എന്നത് ചൂണ്ടിക്കാട്ടിയാണ് ഫയലിൽ സ്വീകരിക്കാതെ ഹർജി നിരസിച്ചത്.