കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കുന്നതിന് ജനപങ്കാളിത്തത്തോടെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൗൺസിലർ സുധാ ദിലീപ് പറഞ്ഞു. എറണാകുളം വികസ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിൽ വെള്ളം തിരിച്ചുവിടാനായി വാട്ടർ ലെവൽ അടയാളപ്പെടുത്തുക, ഓടകൾക്ക് കുറുകെയുള്ള കുടിവെള്ള പൈപ്പുകൾ, ഇലക്ട്രിക്ക്, ടെലഫോൺ കേബിളുകൾ എന്നിവ നീക്കം ചെയ്യുക, ഓടകളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കുക, മാലിന്യനിർമാർജനത്തിലെ അപര്യപ്തതകൾ പരിഹരിക്കുക. തുടങ്ങിയ നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു.
കെ.എസ്.ദിലീപ് കുമാർ അദ്ധ്യക്ഷനായി. കുരുവിള മാത്യൂസ്, കുമ്പളം രവി ,ഏലൂർ ഗോപിനാഥ്, ജെന്നി , നവീൻ ചന്ദ്ര ഷേണായ്, ഇന്ദു രാമചന്ദ്രൻ, ജഘഉപേന്ദ്ര പൈ, വിമല ഗോപിനാഥ കമ്മത്ത്, ബേബി നരസിംഹ പ്രഭു, ജലജ ആചാര്യ തുടങ്ങിയവർ സംസാരിച്ചു.