തൃപ്പൂണിത്തുറ: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി കൊച്ചിൻ ലേക്സൈഡും നാഗാർജുന ആയുർവേദയും ചേർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ (വെള്ളി) രാവിലെ 10 മുതൽ ലായം കൂത്തമ്പലത്തിൽ നടക്കും. അസ്ഥിസാന്ദ്രത അളക്കുന്ന പരിശോധന സൗജന്യമായി നടത്തും. ചികിത്സയ്ക്ക് 20ശതമാനം കിഴിവ് ലഭിക്കുന്ന 90 ദിവസം കാലാവധിയുള്ള കാർഡും നൽകും. എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ അദ്ധ്യക്ഷ ചന്ദ്രികാദേവി, ഡോ.ജി.എൻ. ഗണേഷ്, അൽജിയേഴ്സ് ഖാലിദ്, ഡോ.കെ. കൃഷ്ണൻ നമ്പൂതിരി, ജോർജ് പാലത്തിങ്കൽ തുടങ്ങിയവർ പങ്കെടുക്കും.