# മൂന്നു ഷട്ടറുകൾക്ക് കേടുപാട്, എല്ലാ ഷട്ടറുകളിലും ചോർച്ച
പറവൂർ : കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഒരു ഷട്ടർകൂടി വീണ്ടും തകരാറിലായി. പത്താമത്തെ ഷട്ടർ ഉയർത്തുന്നതിനിടെ റോപ്പുപൊട്ടി ഷട്ടർ താഴേക്ക് പതിക്കുകയായിരുന്നു. ജൂണിൽ ബോട്ട്‌വേയിലെ ഷട്ടറും ഇത്തരത്തിൽ തകരാറിലായിരുന്നു. കഴിഞ്ഞ ജൂണിൽ നാലാമത്തെ ഷട്ടർ നന്നാക്കിയെങ്കിലും അതും പൂർണമായും പ്രവർത്തനക്ഷമമല്ല.
# 11 ഷട്ടറുകൾ
പെരിയാറിൽ നിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറാതിരിക്കാൻ നിർമ്മിച്ച കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിൽ പതിനൊന്ന് ഷട്ടറുകളാണുള്ളത്. leടുപാടുകൾ ഉണ്ടായതിനാൽ ആojവർഷം മുമ്പ് എല്ലാ ഷട്ടറുകളും മാറ്റി സ്ഥാപിച്ചിരുന്നു. മേജർ ഇറിഗേഷൻ വകുപ്പിനു കീഴിലുള്ളതാണ് ബ്രിഡ്ജ്> തകർന്നഷട്ടർ കൂടാതെ മറ്റു പല ഷട്ടറുകളുടെയും അടിഭാഗത്തു ചോർച്ചയുണ്ട്. നവംബറോടെ പെരിയാറിൽ നിന്ന് ചാലക്കുടിയാറിലേക്ക് ഓരുവെള്ളം എത്തിത്തുടങ്ങും. അതിനുമുമ്പ് ഷട്ടർ നിർമ്മാണം നടത്തണം.
# വർഷംതോറും നഷ്ടമാകുന്നത്
ലക്ഷങ്ങൾ
മറ്റു ഷട്ടറുകളുടെ അടിഭാഗത്തു ചോർച്ചയുള്ളതിനാൽ ഇളന്തിക്കരയിൽ നിന്ന് കോഴിത്തുരുത്തിലേക്ക് എല്ലാ വർഷവും മണൽബണ്ട് നിർമ്മിക്കുന്നുണ്ട്. രണ്ടു പ്രവൃത്തികളും നടത്തുന്നതിനുള്ള നടപടികൾ നിർവഹിക്കേണ്ടത് മേജർ ഇറിഗേഷൻ വകുപ്പാണ്. റഗുലേറ്റർ കം ബ്രിഡ്ജ് ഉണ്ടായിട്ടും ഷട്ടറുകളിലെ ചോർച്ച കാരണം വർഷംതോറും ലക്ഷങ്ങൾ ചെലവാക്കി മണൽബണ്ട് നിർമിക്കേണ്ടിവരുന്നുണ്ട്. എല്ലാ ഷട്ടറുകളുടെയും പ്രവർത്തനം കുറ്റമറ്റതാക്കാനുള്ള നടപടിയെടുത്താൽ മണൽബണ്ട് നിർമ്മാണം ഒഴിവാക്കാനാകും.