കാലടി: എസ്.എൻ.ഡി.പി ലൈബ്രറിയിൽ ശ്രീനാരായണ ധർമ്മസമീക്ഷയുടെ ഭാഗമായി ആത്മോപദേശ ശതകത്തെ ആസ്പദമാക്കിയുള്ള ആദ്യപ്രഭാഷണം നടന്നു. ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ.എം.ആർ. യശോധരൻ ഗുരുദേവ ദർശനത്തെക്കുറിച്ച് വിവരിച്ചു. ലൈബ്രറി പ്രസിഡന്റ് അഡ്വ.കെ.ബി. സാബു അദ്ധ്യക്ഷത വഹിച്ചു. ഡോ.പി. ഉണ്ണിക്കൃഷ്ണൻ ദാർശനിക പ്രഭാഷണം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവ കൃതിയുടെ സമഗ്ര വ്യാഖ്യാന പുസ്തകത്തിന്റെ വിതരണവും നടന്നു. കവി സുകുമാർ അരിക്കുഴ പുസ്തകം ഏറ്റുവാങ്ങി. ഡോ. എബി കോശി, ഷാജി തൈക്കൂട്ടത്തിൽ, എം.വി. ജയപ്രകാശ്, രഞ്ജൻ വേലിക്കത്തറ എന്നിവർ പങ്കെടുത്തു. സെക്രട്ടറി കാലടി എസ്. മുരളിധരൻ ദൈവദശകം ആലപിച്ചു.