പനങ്ങാട്:കുമ്പളം പഞ്ചായത്തിന്റെ യാത്രാ ക്ളേശങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസനം സാദ്ധ്യമാക്കുന്നതിനും കൊച്ചി മെടോ അരൂർ വരെ നീട്ടണമെന്ന്പഞ്ചായത്തിലെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ഇതിനായി പ്രദേശങ്ങളിലെ വിവിധ സംഘടനകൾ ചേർന്ന് 28 ന് വൈകിട്ട് 6 ന് മാടവനഫിഷറീസ് സർവകലാശാലയുടെ പടിഞ്ഞാറെ കാമ്പസിൽ കുമ്പളം പഞ്ചായത്തു പ്രദേശങ്ങളിലുള്ളഎല്ലാ സംഘടനകളുടേയും പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ജനകീയ കൺവെൻഷൻ ചേരുമെന്നു സംഘാടകരായ റസിഡന്റ്സ് അസോസിയേഷൻ മേഖലാപ്രസിഡന്റ് വി.പി.പങ്കജാക്ഷൻ,തണൽഫൗണ്ടേഷൻ കൺവീനർ ജോണി എന്നിവർ അറിയിച്ചു.