datson
ഡോ. ഡാറ്റ്‌സൺ ജോർജ്

കൊച്ചി: യൂറോളജിക്കൽ അസോസിയേഷൻ ഒഫ് കേരളയുടെ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മികച്ച വിഡിയോ അവതരണ മത്സരത്തിൽ വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഡാറ്റ്‌സൺ ജോർജ് ഒന്നാം സ്ഥാനം നേടി. അർബുദം ബാധിച്ച വൃക്കകൾക്കു നടത്തിയ 3 ഡി ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയുടെ വിഡിയോ അവതരണത്തിനാണ് അംഗീകാരം.