കൊച്ചി : പാരമ്പര്യവൈദ്യത്തിന്റെ പേരിൽ വ്യാജമായി ആയുർവേദ ചികിത്സ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് വിജയൻ നങ്ങേലി, ജനറൽ സെക്രട്ടറി ഡോ.സി.എസ്. കൃഷ്ണകുമാർ, ട്രഷറർ ഡോ. മുഹമ്മദ് ബാപ്പു എന്നിവർ ആവശ്യപ്പെട്ടു.

പരമ്പരാഗതമായി ആർജിച്ച വൈദ്യജ്ഞാനമായിരുന്നു ഒരുകാലത്ത് ചികിത്സയ്ക്ക് അടിസ്ഥാനം. ഇതു കുറയുകയും ആയുർവേദ പഠനം വ്യാപിക്കുകയും ചെയ്തു. ചികിത്സ നിയന്ത്രിക്കാൻ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലും നിലവിൽ വന്നു. വൈദ്യപഠനമോ വിദ്യാഭ്യാസമോ ഇല്ലാത്ത ചിലർ ഇപ്പോഴും പാരമ്പര്യത്തിന്റെ പേരിൽ ചികിത്സ തുടരുകയാണ്.ഇത്തരക്കാരാണ് പ്രതിരോധ കുത്തിവയ്പ്പിനെ തള്ളിപ്പറയുന്നത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു.