കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലന്റിലെ ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസിലെ (ആസാദി) ആർക്കിടെക്ചർ വിദ്യാർത്ഥികൾ കാംപസിലെ 50 സെന്റ് സ്ഥലത്ത് ഞാറ്റുവേല എന്ന പേരിൽ ആരംഭിച്ച കരനെല്ല് കൃഷിയുടെ കൊയ്ത്തുത്സവം 26ന് നടക്കും. രാവിലെ 11.30 ന് ഹൈബി ഈഡൻ എം.പി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യും. എം. സ്വരാജ് എം.എൽ.എ മുഖ്യാതിഥിയാകും. ജൂലായ് ഏഴിനാണ് സ്വരാജ് എം.എൽ.എയാണ് വിത്തുവിതച്ചത്. കൊയ്ത്തുത്സവത്തിന് ഇന്റർനാഷണൽ ബോർഡ് ഒഫ് ഗവർണേഴ്‌സായ അടൂർ ഗോപാലകൃഷ്ണൻ, ഡോ. ഡാവിന ജാക്‌സൺ, പ്രൊഫ.റെക്‌സ് ജോൺസൺ, ഡോ. സുനിൽ ദുബെ, പ്രൊഫ. സാറ ഉദിന, ഡോ. ജോർജ് പോൾസൺ, മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ തുടങ്ങിയവരും പങ്കെടുക്കും.