കൊച്ചി : പ്രൊഫ.എം.കെ. സാനുവിന്റെ 92ാമത് ജനമദിനം ഈമാസം 27ന് ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കും.എറണാകുളം സഹോദരനഗറിലെ എം.കെ. സാനു നവതി സ്മാരക ഹാളിൽ വൈകിട്ട് 4 ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ഗുരുദേവകൃതിയായ ജനനീനവരത്നമഞ്ജരിയെക്കുറിച്ച് ഉച്ചയ്ക്ക് 2 ന് ഡോ. ഗീതാസുരാജ് പ്രഭാഷണം നടത്തുമെന്ന് സംഘം സെക്രട്ടറി പി.പി. രാജൻ അറിയിച്ചു.