തോപ്പുംപടി: ഫിഷിംഗ് ഹാർബറിൽ മത്സ്യബന്ധന ബോട്ടിൽ നിന്നും കാൽ വഴുതിവീണ കുളച്ചൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ജെറാൾഡ് (60) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചക്ക് രണ്ടര മണിയോടെയാണ് സംഭവം.തുടർന്ന് ഫയർഫോഴ്സും പൊലീസും നേവിയും തിരച്ചിൽ നടത്തിയതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ മൃതദേഹം തോപ്പുംപടി കായലിൽ നിന്നും കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.