പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ 68-ാമത് വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് കെടാമംഗലം ശ്രീനാരായണ കോളേജിൽ നടന്നു. സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, ടി.എം. ദിലീപ്, വി.പി. ഷാജി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഓമന ശിവൻ തുടങ്ങിയവർ സംസാരിച്ചു.