പള്ളുരുത്തി: കൃപാസനം അഖണ്ഡ ജപമാല മിഷൻ മഹാറാലി 26ന് നടക്കും.രാവിലെ 7 ന് കൃപാസനത്തിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേക്ക് റാലി പുറപ്പെടും. മെത്രാൻ ഡോ.സാമുവൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും.റവ.ഡോ.സ്റ്റീഫൻ അത്തിപ്പൊഴി അദ്ധ്യക്ഷത വഹിക്കും. റാലിയിൽ അരലക്ഷം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.