pinkbaloon
സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഡോ. വി.പി.ഗംഗാധരന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പിങ്ക് ബലൂൺ പറത്തൽ. അനിതാ ഭായി, അജയ് തറയിൽ, ഇക്ബാൽ വലിയവീട്ടിൽ, സി.പി.ആർ ബാബു, ഡോ. എസ്. സച്ചിദാന്ദ കമ്മത്ത്, ഡോ.ജി.അനുപമ, എ.ജെ ഡാർലി തുടങ്ങിവർ സമീപം.

കൊച്ചി: ഡോ വി.പി.ഗംഗാധരന്റെ നേതൃത്വത്തിൽ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പിങ്ക് ബലൂൺ പറത്തി സ്തനാർബുദ ബോധവത്കരണവും സെമിനാർ സംഘടിപ്പിച്ചു. സ്തനാർബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആശുപത്രിയുടെ കവാടത്തിൽ എട്ട് അടി ഉയരമുളള നിലക്കണ്ണാടിയും സ്ഥാപിച്ചു. കാൻസർ അതിജീവിച്ച നരസിംഹ ഭട്ടിന്റെ ഭാര്യയും നാല് പേരക്കുട്ടികളുടെ മുത്തശിയുമായ മുൻ സിൻഡികേറ്റ് ബാങ്ക് ജീവനക്കാരി അനിതാ ഭായി മുഖ്യാതിഥിയായി. കേരളത്തിലെ സ്ത്രീകളിൽ ക്രമാതീതമായി സ്തനാർബുദം വർദ്ധിക്കുന്നതായി ഡോ. വി.പി.ഗംഗാധരൻ പറഞ്ഞു. നേരത്തെ കണ്ടെത്തിയില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകും. കൃത്യമായ ഇടവേളകളിൽ സ്തനങ്ങളിൽ സ്വയം പരിശോധന നടത്തുകയും ഏതെങ്കിലും തരത്തിലുളള മുഴയോ തടിപ്പോ ശ്രദ്ധയിൽപ്പെട്ടാൽ മാമോഗ്രാം പോലുള്ള ചെലവുകുറഞ്ഞതും എളുപ്പത്തിൽ നടത്താവുന്നതുമായ ടെസ്റ്റുകൾക്ക് എത്രയും വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി സെക്രട്ടറി അജയ് തറയിൽ, ഡയറക്ടർ ഇക്ബാൽ വലിയവീട്ടിൽ, സി.പി.ആർ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ. സി.കെ ബാലൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. എസ് സച്ചിദാന്ദ കമ്മത്ത്, ഡോ.ജി.അനുപമ, നേഴ്‌സിംഗ് സൂപ്രണ്ട് എ.ജെ ഡാർലി എന്നിവർ നേതൃത്വം നൽകി.