tabl
തൃശൂരിൽ നടന്ന കേരള സാങ്കേതിക സർവകലാശാല ടേബിൾ ടെന്നീസ് മത്സരത്തിൽ ജേതാക്കളായ ഫിസാറ്റ് ടീമിന് സംസ്ഥാന വെറ്ററൻ ടേബിൾ ടെന്നീസ് ചാമ്പ്യൻ ടി. ജിത് ട്രോഫി സമ്മാനിക്കുന്നു .

അങ്കമാലി: സാങ്കേതിക സർവകലാശാല ഇന്റർ കോളേജിയറ്റ് ടേബിൾ ടെന്നീസ് മത്സരത്തിൽ ഫിസാറ്റ് ജേതാക്കളായി. തൃശൂർ വിദ്യ അക്കാഡമിയിൽ നടന്ന ഫൈനലിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തൃശൂർ ഗവ.എൻജിനിയറിംഗ് കോളേജിനെ തോല്പിച്ചാണ് ഫിസാറ്റ് ജേതാക്കളായത്. ഫിസാറ്റിലെ നന്ദിനി എസ് മേനോൻ സാങ്കേതിക സർവകലാശാല വ്യക്തിഗത ചാമ്പ്യനായി. കേരളത്തിൽ നിന്ന് ദേശീയ തലത്തിൽ ആന്ധ്രയിൽ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയും നേടി. വിജയികൾക്ക് സംസ്ഥാന വെറ്ററൻ ടേബിൾ ടെന്നീസ് ചാമ്പ്യൻ ടി. ജിത് ട്രോഫികൾ സമ്മാനിച്ചു. സർവകലാശാല സ്‌പോർട്‌സ് കോ ഓർഡിനേറ്റർ ഷെജിൻ കെ.വി, ഫിസാറ്റ് സ്‌പോർട്‌സ് കോ ഓർഡിനേറ്റർ എസ്. അരുൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു