പള്ളുരുത്തി: കുമ്പളങ്ങിയിൽ അവശത അനുഭവിക്കുന്നവരുടെയും പ്രായമായ മാതാപിതാക്കളുടെയും കിടപ്പ് രോഗികളുടെയും സംഗമം നടത്തി. കല്ലഞ്ചേരിയിൽ നടന്ന പരിപാടിയിൽ പാട്ടുകളും കഥകളും പാടിയും കേട്ടും സമയം ചെലവഴിച്ചു. പലരുടെയും ജന്മദിനമായതിനാൽ കേക്ക് മുറിച്ചാണ് എം.എൽ.എ കെ.ജെ .മാക്സി പരിപാടി ഉദ്ഘാടനം ചെയ്തത്. വാർഡംഗം ജോബി പനക്കൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഫാ.ആന്റണി കാളിപറമ്പിൽ, ഫാ.രാജു മനോത്ത്, ഉഷ പ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയും നടന്നു. ഒപ്പം ഭിന്നശേഷിക്കാരും പരിപാടിയിൽ പങ്കെടുത്തു. രാവിലെ തുടങ്ങിയ പരിപാടികൾ വൈകിട്ട് വരെ തുടർന്നു.