കൊച്ചി : ദക്ഷിണ നാവികത്താവളം സംഘടിപ്പിക്കുന്ന മൂന്നാമത് നാവിക മാരത്തൺ നവംബർ 17 ന്. ഫിറ്റ് ഇന്ത്യ, ഗോ ഗ്രീൻ എന്നീ വിഷയങ്ങൾ മുഖ്യമാക്കിയാണ് പരി​പാടി​.

വെണ്ടുരുത്തി മാരത്തൺ വൈസ് അഡ്മിറൽ എ.കെ. ചൗള ഫ്ളാഗ് ഒഫ് ചെയ്യും.

• തുറമുഖ ‌ട്രസ്റ്റിന്റെ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നാരംഭിക്കുന്ന കൂട്ടയോട്ടം 21 കിലോമീറ്റർ നീളും.

• ഫോർട്ടുകൊച്ചിയിൽ പത്തു കിലോമീറ്റർ ദൂരത്തിൽ ദ്രോണാചാര്യ മാരത്തോണും സംഘടിപ്പിക്കും.

• അഞ്ചു കിലോമീറ്ററിൽ ഗരുഡ കൂട്ടയോട്ടവും ഒരുക്കിയിട്ടുണ്ട്. തുറമുഖ ട്രസ്റ്റിന്റെ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നാണ് എല്ലാ മാരത്തോണുകളും ആരംഭിക്കുക.

രജിസ്ട്രേഷന് : www.kochinavymarathon.com