പറവൂർ : മുത്തൂറ്റ് 47-ാംമത് സംസ്ഥാന ജൂനിയർ പുരുഷ - വനിത വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ ദേശീയ സൈക്കളിംഗ് താരം എ.എ. നാദിർഷാ പ്രകാശിപ്പിച്ചു. നന്ത്യാട്ടുകുന്നം എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.പി. ജയശ്രീ, ഹെഡ്മിസ്ട്രസ് പി.ആർ. ലത, പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ, കായിക അദ്ധ്യാപകൻ ടി.ആർ. ബിന്നി, രാജ്കുമാർ, സേവ്യർ ലൂയിസ് തുടങ്ങിയവർ സംസാരിച്ചു.