മൂവാറ്റുപുഴ: ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ 26 മുതൽ 28 വരെ രാവിലെ 6.30 മുതൽ 7.30 വരെ മൂവാറ്റുപുഴ വെള്ളൂർകുന്നം മഹാദേവ ക്ഷേത്ര ഊട്ടുപുര ഹാളിൽ സൗജന്യ ഹാർട്ട്ഫുൾനെസ് ധ്യാനപരിശീലനം നടക്കും. യോഗ സംപ്രേഷണം ഉപയോഗിച്ചുള്ള ധ്യാനപരിശീലനമാണ് സവിശേഷത.