obitkp-krishnapilla

തൊടുപുഴ: കെ.എസ്.ഇ.ബി റിട്ട. അക്കൗണ്ട്സ് ഓഫീസർ ആനക്കൂട് കിഴക്കേതിൽ കെ.പി. രാധാകൃഷ്ണ പിള്ള (86) നിര്യാതനായി. തൊടുപുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം ഭരണസമിതി സെക്രട്ടറി, ശ്രീകൃഷ്ണ വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, അനക്കൂട് മുല്ലക്കൽ ക്ഷേത്രം രക്ഷാധികാരി എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആർ. സുലോചന ആലുവ വേട്ടുങ്കൽ കുടുംബാംഗം. മക്കൾ: കെ.ആർ. ശ്രീരമണൻ (ജി.എസ്.ടി അസി. കമ്മിഷണർ,​ പെരുമ്പാവൂർ),​ കെ.ആർ. ശ്രീവത്സൻ (റോയൽ ബാങ്കേഴ്സ്, തൊടുപുഴ). മരുമക്കൾ: ജയലക്ഷ്മി (ഗൗരി), രജിത (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്,​ തൊടുപുഴ). സംസ്‌കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ.