പെരുമ്പാവൂർ: മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് കത്തി കുത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.രായമംഗലം കരിപ്പേലിപ്പടി അശ്വതി ഭവനിൽ ശശി (60) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.ഞയറാഴ്ച രാത്രി 9.30 ന് കുറുപ്പംപടിക്ക് സമീപം തീയ്യറ്റർപടിക്ക് അടുത്തായിരുന്നു സംഭവം. കേസിൽ ഒറീസ സ്വദേശിസഞ്ചയ് മാലിക് (40) റിമാന്റിലാണ്. ഭാര്യ വൽസ മക്കൾ:അനൂപ്,അശ്വതി, കാർത്തിക. സംസ്‌കാരം ഇന്ന് മലമുറി പൊതു സ്മസ്ശാനത്തിൽ .