മൂവാറ്റുപുഴ: എടിഎമ്മിന്റെ ചില്ല് അടിച്ച് തകർത്ത ഇതരസംസ്ഥാനക്കാരനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ദീപക് ബർമാൻ (28) ആണ് പ്രതി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
കീച്ചേരിപ്പടിയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ കയറി ചില്ലുകൾ തകർക്കുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ കയ്യോടെ പിടികൂടിയത്. മോഷണമാണോ ലക്ഷ്യമെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.