മണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളി വെട്ടിപരിക്കേൽപ്പിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. രായമംഗലം കരുവേലിപ്പടി അശ്വതി നിലയം ശശി (55)യാണ് മരിച്ചത്.
പെരുമ്പാവൂർ കുറുപ്പംപടി തീയ്യറ്റർ പടിക്ക് സമീപം കഴിഞ്ഞ ഞായറാഴ്ചയാണ് ഒറീസ സ്വദേശി സഞ്ചയ് മാലിക്(40) ശശിയെ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതിയെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറുപ്പംപടി തീയ്യറ്റർ പടിക്ക് സമീപം താമസിക്കുന്ന പ്രതി ശശിയുമൊത്ത് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. ശശി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെ ബുധനാഴ്ച വൈകിട്ടോടെയാണ് മരണം.