മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 726-ാം നമ്പർ കടാതി ശാഖയുടെ കീഴിലുള്ള ഗുരുകൃപ കുടുംബയൂണിറ്റിലെ പ്രാർത്ഥനായോഗം അമ്പലംപടി മാനിക്കാട്ടുകുടി ദാസിന്റെ വസതിയിൽ നടന്നു. ശാഖാ വെെസ് പ്രസിഡന്റ് അഡ്വ. ദിലീപ് കല്ലാർ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി എം.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. തുളസീദാസ് ദീപാർപ്പണം നടത്തി. രവി മേനാച്ചേരിയിൽ മുഖ്യപ്രഭാഷണവും യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ അനുഗ്രഹ പ്രഭാഷണവും നടത്തി. യൂണിറ്റ് കൺവീനർ മീന ശശി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ദിയമോൾ, നന്ദകിഷോർ , ശ്രിതുളസി എന്നിവർ ഗുരുദേവ കഥകൾ അവതരിപ്പിച്ചു. തമ്പി കൊമ്പനാൽ നന്ദി പറഞ്ഞു.