മൂവാറ്റുപുഴ: വെയ്റ്റ് ലിഫ്റ്റിംഗിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ടി.എം. ശിവ ശ്രദ്ധേയനായി. മട്ടാഞ്ചേരിയിൽ നടന്ന റവന്യൂ ജില്ലാ സ്ക്കൂൾ ഗെയിംസിൽ വെയ്റ്റ് ലിഫ്റ്റിംഗിൽ ജൂനിയർ 55 കിലോ വിഭാഗത്തിൽ 110 കിലോ ഉയർത്തിയാണ് പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥി ശിവ ഒന്നാം സ്ഥാനം നേടിയത്. നവംബർ 1,2 തീയതികളിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ ശിവ എറണാകുളം ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുക്കും. കോതമംഗലം ഫിസിക്കൽ അക്കഡമിയിൽ പരിശീലനം നടത്തുന്ന ശിവയുടെ കോച്ച് കായിക അദ്ധ്യാപകനായ ടി.സി. മധുവാണ്.